എംപവര്‍ കേരളയ്ക്ക് ഇന്നു തുടക്കം
Thursday, May 5, 2022 2:03 AM IST
കൊച്ചി: വാണിജ്യ വ്യാപാര വിഷയങ്ങളില്‍ ഗൗരവ ചര്‍ച്ചകള്‍ക്കും വിപണന സാധ്യതകളെക്കുറിച്ച് അറിവ് പങ്കുവയ്ക്കുന്നതിനുമായുള്ള ഫോമാ രാജ്യാന്തര വാണിജ്യ സംഗമത്തിന് ഇന്നു കൊച്ചിയില്‍ തുടക്കം.
‘എംപവര്‍ കേരള’ എന്ന പേരില്‍ ബോള്‍ഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിൽ നടക്കുന്ന സമ്മേളനം ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വ്യവസായികളായ വര്‍ക്കി ഏബ്രഹാം, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ടി.എസ്. പട്ടാഭിരാമന്, വി.കെ. മാത്യുസ്, ജോണി കുരുവിള, വി.പി. നന്ദകുമാര്‍, സാബു ജേക്കബ്, ഡോ. വിജു ജേക്കബ് സിന്തൈറ്റ്, എ.വി. അനൂപ്, പ്രവീഷ് കുഴിപ്പള്ളി, പ്രിന്‍സണ്‍ ജോസ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനാനന്തരം ഫോമയുടെ ബിസിനസ്മാന് ഓഫ് ദ ജനറേഷന് അവാര്‍ഡ് യൂസഫലിക്ക് സമ്മാനിക്കും. ചടങ്ങില്‍ വിശിഷ്ടാതിഥിളെ ഗസ്റ്റ് ഓഫ് ഓണേഴ്സ് അവാര്‍ഡ് നല്കി ആദരിക്കും.