എൽഐസി ഐപിഒയ്ക്കു വൻ സ്വീകരണം
Tuesday, May 10, 2022 12:52 AM IST
മുംബൈ: ഇന്നലെ അവസാനിച്ച എൽഐസി പ്രാരംഭ ഓഹരിവില്പനയ്ക്ക്(ഐപിഒ) നിക്ഷേപ കരിൽനിന്ന് ലഭിച്ചത് വൻ സ്വീകരണം.
വില്പനയ്ക്കു വച്ച ഓഹരികളുടെ എണ്ണത്തേക്കാൾ 2.95 മടങ്ങ് അപേക്ഷകളാണ് ഇന്നലവരെ ലഭിച്ചത്. ആകെ ലഭിച്ച ബിഡുകളുടെ മൂല്യം 43,933.50 കോടി രൂപയായി. പോളിസി ഉടമകൾക്കായി മാറ്റിവച്ചതിന്റെ ആറു മടങ്ങ് അപേക്ഷകൾ ലഭിച്ചു. ജീവനക്കാരുടെ ക്വോട്ടയിലുള്ള ഓഹരികളുടെ 4.4 മടങ്ങ് അപേക്ഷകളും ലഭിച്ചു. പൊതുജനങ്ങൾക്കായി മേയ് നാലിനാണ് ഐപിഒ ആരംഭിച്ചത്.