ക്രെഡിറ്റ് കാർഡ് വിതരണം: നിബന്ധനകൾ നടപ്പാക്കാൻ സാവകാശം
Tuesday, June 21, 2022 11:09 PM IST
മുംബൈ: ക്രെഡിറ്റ് - ഡെബിറ്റ് കാർഡുകൾ നല്‍കുന്നതുമായി ബന്ധപ്പെട്ടുളള ഏതാനും വ്യവസ്ഥകൾ നടപ്പാക്കാൻ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി) കൂടുതൽ സാവകാശം നല്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ).
മാസ്റ്റർ ഡയറക്ഷൻ ഓണ്‍ ക്രെഡിറ്റ് കാർഡ് ആൻഡ് ഡെബിറ്റ് കാർഡ് ഇഷ്യുയൻസ് 2022 എന്ന പുതിയ ചട്ടം ജൂലൈ ഒന്നുമുതൽ നടപ്പിലാക്കണമെന്നായിരുന്നു നേരത്തെ ആർബിഐ അറിയിച്ചിരുന്നത്.
ഉപയോക്താവ് ഒടിപി നല്കി സമ്മതമറിയിക്കാതെ ക്രെഡിറ്റ്കാർഡ് ആക്ടിവേറ്റ് ചെയ്യരുത്, ഉപയോക്താവിന്റെ സമ്മതമില്ലാതെ ക്രെഡിറ്റ് കാർഡിലെ വായ്പാപരിധിയിൽ മാറ്റം വരുത്തരുത് തുടങ്ങിയ ഏതാനും വ്യവസ്ഥകൾ നടപ്പാക്കുന്നതിനു മാത്രമാണ് ഒക്ടോബർ ഒന്നുവരെ സാവകാശം നല്‍കിയിരിക്കുന്നത്.
മറ്റു ചട്ടങ്ങൾ ജൂലൈ ഒന്നുമുതൽത്തന്നെ ബാങ്കുകളും എൻബിഎഫ്സികളും നടപ്പാക്കണം.