ഹോംസ്റ്റേ : കേരളം മുന്നിലെന്നു റിപ്പോർട്ട്
Thursday, August 11, 2022 12:07 AM IST
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ ഹോംസ്റ്റേകൾ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളവും. മേക്ക് മൈ ട്രിപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മഹാമാരിക്കു മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ചു ഹോംസ്റ്റേ ബുക്കിംഗിൽ സംസ്ഥാനത്ത് 40 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
വർക്കല, വയനാട് എന്നീ സ്ഥലങ്ങളാണു കേരളത്തിൽ ഏറ്റവുമധികം ഹോം സ്റ്റേ ബുക്കിംഗ് ഉള്ളത്. ഹോസ്റ്റലുകൾക്കും വില്ലകൾക്കും അപ്പാർട്ടുമെന്റുകൾക്കുമാണു ഹോം സ്റ്റേ അന്വേഷിക്കുന്നവർ കൂടുതലായി അന്വേഷിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.