ബുർജിൽ ഹോൾഡിംഗ്സ് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും
Monday, September 26, 2022 11:46 PM IST
കൊച്ചി: 11 ശതമാനം ഓഹരികൾ അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ച് (എഡിഎക്സ്) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിംഗ്സ്.
മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവനദാതാക്കളിലൊന്നാണ് ബുർജീൽ ഹോൾഡിംഗ്സ്. 30 മുതൽ ഒക്ടോബർ നാലുവരെയാണ് ഓഹരികൾക്ക് അപേക്ഷിക്കാനുള്ള കാലയളവ്. ഒക്ടോബർ പത്തിനാണ് കമ്പനി എഡിഎക്സിൽ ലിസ്റ്റ് ചെയ്യുക.
200,397,665 പുതിയ ഓഹരികളും വിപിഎസ് ഹെൽത്ത്കെയറിന്റെ ഉടമസ്ഥതയിലുള്ള 350,3 31,555 ഓഹരികളുമാണ് നിക്ഷേപകർക്കായി ലഭ്യമാക്കുക. മൊത്തം ഓഹരികളിൽ ആദ്യവിഹിതത്തിൽ 10 ശതമാനം രണ്ടാംവിഹിതത്തിൽ 90 ശതമാനം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (IHC) അടുത്തിടെ ബുർജീൽ ഹോൾഡിംഗ്സിന്റെ 15 ശതമാനം ഓഹരികൾ ഏറ്റെടുത്തിടുന്നു.
സൗദി അറേബ്യയിൽ 2030-ഓടെ ഒരു ബില്യൺ ഡോളർ വരെ നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി സൗദി നിക്ഷേപ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ബുർജീൽ ഹോൾഡിംഗ്സ് ഐപിഒ, സബ്സ്ക്രിപ്ഷൻ പ്രക്രിയ എന്നിവയെ കുറിച്ചുള്ള പ്രോസ്പെക്ടസ് വിശദ വിവരങ്ങൾ https://www.burjeelholdings.com/ipo വെബ്സൈറ്റിൽ ലഭ്യമാണ്.