മാധ്യമ, വിനോദ മേഖലകൾ വളർച്ച ലക്ഷ്യം വയ്ക്കണം: അപൂർവ ചന്ദ്ര
Wednesday, September 28, 2022 12:29 AM IST
ന്യൂഡൽഹി: മാധ്യമ, വിനോദ മേഖലകൾ 2030 ആകുന്പോഴേക്കും വ്യവസായം 100 ബില്യണ്‍ ഡോളറായി ഉയർത്തണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂർവ ചന്ദ്ര. ഇന്ത്യയുടെ സന്പദ്വ്യവസ്ഥ പത്തു വർഷത്തിനുള്ളിൽ പത്ത് ട്രില്യണ്‍ ഡോളറായി വളരും. 2030-ഓടെ, മാധ്യമ, വിനോദ വ്യവസായം 100 ബില്യണ്‍ ഡോളറിലധികം വളരാൻ ലക്ഷ്യം വയ്ക്കണം.
മാധ്യമ-വിനോദ മേഖലയുടെ വികസനത്തിന് ആവശ്യമായ എല്ലാ സഹായവും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നൽകുമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാം 2022 ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ അപൂർവ ചന്ദ്ര പറഞ്ഞു.
ചലച്ചിത്രമേഖലയിൽ കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാൻ ഇൻവെസ്റ്റ് ഇന്ത്യ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
100 ബില്യണ്‍ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ഈ വർഷം ഇന്ത്യയിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.