ഇലക്ട്രിക് കാറുകൾക്കായി സ്കോഡ 560 കോടി യൂറോ മുടക്കും
Thursday, September 29, 2022 12:25 AM IST
കൊച്ചി: സ്കോഡ ഓട്ടോ പുതിയ ഇലക്ട്രിക് കാറുകൾ രൂപകല്പന ചെയ്യുന്നതിനായി അടുത്ത അഞ്ചു വർഷത്തിനകം 560 കോടി യൂറോ മുടക്കും. ഡിജിറ്റൽവത്കരണത്തിനായി 70 കോടി യൂറോയും ചെലവഴിക്കും. 2030ൽ യൂറോപ്യൻ ഇലക്ട്രിക് കാർ വിപണിയുടെ 70 ശതമാനവും സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് കന്പനി അധികൃതർ അറിയിച്ചു.