പൊതുസമവായത്തിന് അനുസൃതമായിട്ടാണ് റിപ്പോ നിരക്കിൽ 50 ബേസ് പോയിന്റെ വർധന വരുത്തിയിരിക്കുന്നത്. ആഗോളരംഗത്ത് വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ ഇന്ത്യയുടെ വളർച്ചയിൽ റിസർവ് ബാങ്കിന് ആത്മവിശ്വാസമാണുള്ളത്. പണലഭ്യതയിലെ കുറവ് താത്കാലികമാണെങ്കിലും അവശ്യം വേണ്ട നടപടികൾ റിസർവ് ബാങ്ക് സ്വീകരിക്കുന്നുണ്ട്.
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പകുതിയില്‍ സർക്കാർ ചെലവഴിക്കുന്ന തുകയിൽ വർധന ഉണ്ടാകുന്നതോടെ പണലഭ്യത കൂടുതൽ അനുകൂലമായേക്കാം. ചുരുക്കിപ്പറഞ്ഞാൽ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളർച്ചയ്ക്ക് സഹായമേകുന്ന ഒരു നയമാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നത്.
മികച്ച ധനനയം, പണപ്പെരുപ്പത്തെ നിയന്ത്രിക്കും: വി പി നന്ദകുമാര്‍, എംഡി ആൻഡ് സിഇഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, പ്രധാന കേന്ദ്ര ബാങ്കുകളുടെ നിരക്കു വര്‍ധനകള്‍, ഉയരുന്ന പണപ്പെരുപ്പം തുടങ്ങിയവ ഉയര്‍ത്തുന്ന പല വെല്ലുവിളികളെയും പരിഗണിച്ചുള്ള മികച്ച ധനനയമാണിത്. വ്യവസ്ഥാപിതമായ പണലഭ്യതയെ മികച്ച മാതൃകയില്‍ നിലനിര്‍ത്തിയാണ് റിപ്പോ നിരക്ക് 50 ബിപിഎസ് വര്‍ധിപ്പിച്ചത്. ഇത് പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതോടൊപ്പം ഇന്ത്യന്‍ കറന്‍സിയെ വലിയ ചാഞ്ചാട്ടത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നാണ് എന്റെ അഭിപ്രായം. ജിഡിപി നിരക്ക് ഏഴു ശതമാനമാക്കി താഴ്ത്തിയത് കൂടുതല്‍ യാഥാര്‍ഥ്യബോധമുള്ള സമീപനമാണ്. മൊത്തത്തില്‍, പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് പുതിയ ധനനയം.