ജൻഡർ ഇൻ അക്വാകൾച്ചർ ആൻഡ് ഫിഷറീസ് ഗ്ലോബൽ കോണ്‍ഫറൻസിനു തുടക്കമായി
Monday, November 21, 2022 12:18 AM IST
കൊച്ചി: എട്ടാമത് ജൻഡർ ഇൻ അക്വാകൾച്ചർ ആൻഡ് ഫിഷറീസ് ഗ്ലോബൽ കോണ്‍ഫറൻസ് കൊച്ചി ഐഎംഎ ഹൗസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധനമേഖലയിൽ സ്ത്രീകളുടെ തുല്യതയും അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആഗോള സമ്മേളനം ചർച്ച ചെയ്യുന്നത്. 2017ലെ ബൈ ആനുവൽ സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജി അവാർഡ് ഡോ. ടി.കെ. ശ്രീനിവാസ ഗോപാൽ ഗവർണറിൽനിന്ന് ഏറ്റുവാങ്ങി. പാക്കേജിംഗ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയെ അടിസ്ഥാനമാക്കിയ ഫിഷറീസ് മേഖലയിലെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.