ഫുട്ബോൾ തീമിലുള്ള എസ് വീഡ ആഭരണങ്ങളുമായി കല്യാണ് ജ്വല്ലേഴ്സ്
Tuesday, November 22, 2022 12:26 AM IST
തൃശൂർ: കല്യാണ് ജ്വല്ലേഴ്സ് ഫുട്ബോൾ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയിൽ അവതരിപ്പിച്ചു. ലോകമെങ്ങും ഫുട്ബോൾ ജ്വരം പടർന്നുപിടിക്കുന്ന അവസരത്തിൽ പുറത്തിറക്കുന്ന പുതിയ ആഭരണ ഡിസൈനുകളായ എസ് വീഡ രാജ്യത്തെ ഊർജ്വസ്വലമായ ഫുട്ബോൾ സംസ്കാരത്തിനുള്ള ആദരവാണ്.
“ഇത് ജീവിതമാണ്’ എന്നതാണ് എസ് വീഡ എന്ന സ്പാനിഷ് പ്രയോഗത്തിന്റെ അർഥം. ഫുട്ബോൾ ആരാധകർക്ക് അവരുടെ അഭിനിവേശം നെഞ്ചുറപ്പോടെ പ്രകടിപ്പിക്കുന്നതിനുള്ള ജെൻഡർ ന്യൂട്രൽ പ്ലാറ്റിനം, റോസ് ഗോൾഡ് ആഭരണങ്ങളാണു കല്യാണ് ജ്വല്ലേഴ്സിന്റെ എസ് വീഡ.
എസ് വീഡ ആഭരണങ്ങളുടെ പ്രചാരണങ്ങളിൽ ഇന്ത്യയുടെ ദേശീയ ഫുട്ബോൾ ടീമിൽ മത്സരിച്ച യുവതാരങ്ങളായ ഹർമൻജോത് സിംഗ് ഖബ്ര, ങാംബം സ്വീറ്റി ദേവി എന്നിവരാണ് അണിനിരക്കുന്നത്.ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലേയും ഫുട്ബോളിനോട് അതീവ താത്പര്യമുള്ള സമൂഹത്തിനായി എസ് വീഡ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാണ് ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു.