ഫിക്കി അവാർഡ്ദാനം നാളെ
Friday, December 9, 2022 12:24 AM IST
കൊച്ചി: ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ പ്രഥമ മെയ്ഡ് ഇൻ കേരള അവാർഡുദാന ചടങ്ങ് നാളെ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും.
ഉച്ചകഴിഞ്ഞ് 3.30 ന് സെമിനാറും കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ കരട് വ്യവസായ നയത്തെക്കുറിച്ചുള്ള ചർച്ചയും നടക്കും. അഞ്ചിന് വാണിജ്യ, വ്യവസായ പ്രതിനിധികളും ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. 5.30 ന് നടക്കുന്ന അവാർഡുദാന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, പി.രാജീവ്, ജസ്റ്റീസ്.എൻ.നഗരേഷ് എന്നിവർ പങ്കെടുക്കും.