യൂറോപ്യൻ സെൻട്രൽ ബാങ്ക് ഉയർത്തിയ നിരക്കുകൾ സ്വിറ്റ്സർലൻഡിലെ വലിയ ബാങ്കായ ക്രെഡിറ്റ് സ്വീസിനെ തകർച്ചയുടെ വക്കിലെത്തിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങളും പലിശ നിരക്കുയർത്തി ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തിയതിനു പിന്നാലെ സൗദി അറേബ്യ, ബഹറിൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകൾ അവരുടെ ബെഞ്ച്മാർക്ക് വായ്പാ നിരക്കും ഉയർത്തി.
സൗദി സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമായും റിവേഴ്സ് റീപർച്ചേസ് എഗ്രിമെന്റിന്റെ (റിവേഴ്സ് റിപ്പോ) നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5 ശതമാനമായും ഉയർത്തി. ബഹറിനിൽ, ഒരാഴ്ചത്തെ നിക്ഷേപ സൗകര്യ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായും ഓവർനൈറ്റ് ഡെപ്പോസിറ്റ് നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായും ഉയർത്തിയതായി ബഹ്റൈൻ സെൻട്രൽ ബാങ്ക് ട്വീറ്റ് ചെയ്തു.
സെൻട്രൽ ബാങ്ക് ഓഫ് ഖത്തറും വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പലിശ നിരക്കുകൾ 25 ബേസിസ് പോയിന്റുകൾ ഉയർത്തിയിരു ന്നു. നിക്ഷേപം, വായ്പ, റിപ്പോ നിരക്കുകൾ യഥാക്രമം 5.25%, 5.75%, 5.5% എന്നിങ്ങനെ ഉയർത്തി. നേരത്തെ, യുഎഇ സെൻട്രൽ ബാങ്ക് ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ഒഡിഎഫ്) ബാധകമായ പലിശനിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തി. (വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ) പലിശ 4.65% ൽ നിന്ന് 4.90% ആയി.