ഗിന്നസ് റിക്കാര്‍ഡുകളുമായി ശിവ് നാരായണ്‍ ജ്വല്ലേഴ്സ്
Sunday, June 4, 2023 12:18 AM IST
കോട്ടയം: എട്ട് ഗിന്നസ് വേള്‍ഡ് റിക്കാര്ഡുകളെന്ന ചരിത്രനേട്ടവുമായി ഹൈദരാബാദിലെ ശിവ് നാരായണ്‍ ജ്വല്ലേഴ്സ്.
ഏറ്റവുമധികം തൂക്കമുള്ള ആഭരണം, ഏറ്റവുമധികം വജ്രങ്ങള്‍ പതിച്ച പതക്കം, ഏറ്റവും തൂക്കമുള്ള വജ്ര പതക്കം, ഏറ്റവുമധികം മരതകം പതിച്ച നെക്ക്ലേസ് തുടങ്ങിയ വിഭാഗങ്ങളിലെ റെക്കോഡുകളാണ് ശിവ് നാരായണ്‍ സ്വന്തമാക്കിയത്.
1011. 150 ഗ്രാം തൂക്കമുളള ഗണേശ പെന്‍ഡന്റ്, 1681.820 ഗ്രാമുള്ള റാം ദര്‍ബാര്‍, ഏഴു പാളികളുള്ള സത്ലദ നെക്ക്ലേസ് തുടങ്ങിയവയാണ് റെക്കോഡുകള്ക്കര്ഹമായ ആഭരണങ്ങള്‍. രാജകീയാഭരണങ്ങളും മരതകാഭരണങ്ങളുമാണ് രാജ് നാരായണ്‍ ജ്വല്ലേഴ്സിന്റെ സവിശേഷത. കമാല്‍ കിഷോര്‍ അഗര്‍വാളാണ് നിലവിലെ ചെയര്മാന്.