ഇന്‍ഫ്ളുവന്‍സേഴ്സ് സമ്മിറ്റ് ഇന്ന്
Saturday, September 9, 2023 1:08 AM IST
കൊച്ചി: ബ്രാന്‍ഡ് സ്റ്റോറീസിന്റെ നേതൃത്വത്തിലുള്ള ഇൻഫ്ളുവന്‍സേഴ്സ് സമ്മിറ്റ് അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററിൽ ഇന്നു നടക്കും. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഞ്ഞൂറിലധികം ഇന്‍ഫ്ളുവൻസർമാർ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ബ്രാന്‍ഡ് ലോഞ്ച്, ബ്രാന്‍ഡ് പ്രസന്റേഷന്, പുരസ്കാര വിതരണം, പാനല്‍ ഡിസ്കഷന്, കലാപരിപാടികള്‍ തുടങ്ങിയവയുണ്ടാകും.