റെവ് അപ്പ്-ബ്ലാസ്റ്റേഴ്സ് കൈകോർത്തു
Tuesday, September 19, 2023 11:45 PM IST
കൊച്ചി: റെവ് അപ്പുമായി കൈകോര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഒഫീഷല്‍ ഫാഷന്‍ പാര്‍ട്ണറായിരിക്കും റെവ് അപ്പ്.
ഫംഗ്ഷണല്‍ ഫാഷനില്‍ വിപ്ലവം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ വി സ്റ്റാര്‍ ക്രിയേഷന്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മികച്ച അത്ലീഷര് ബ്രാന്‍ഡാണ് റെവ് അപ്പ്.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ട്രെന്‍ഡി ഓണ്‍ ദി മൂവ് ഡിസൈനുകളുടെ വിപുലമായ ശ്രേണിയാണ് റെവ് അപ്പില്‍ ഉള്ളത്. ഈ സീസണില്‍ തങ്ങളുടെ ബ്രാന്‍ഡ് അസോസിയേഷനുകളുടെ പോര്‍ട്ട്ഫോളിയോയിലേക്ക് റെവ് അപ്പിനെ സ്വാഗതം ചെയ്യുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.