അടിസ്ഥാനസൗകര്യ വികസനം: ഏഴു മെഗാ പദ്ധതികളുമായി സിയാൽ
Sunday, October 1, 2023 12:27 AM IST
കൊച്ചി: അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമിട്ടു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) ഏഴു മെഗാ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന, വിമാനത്താവള ആധുനികവത്കരണം, വിനോദസഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച എന്നീ ഘടകങ്ങള്‍ മുന്‍നിർത്തിയാണു പുതിയ പദ്ധതികള്‍.