സ്വ​ര്‍​ണ​ക്കയറ്റം പ​വ​ന് 54,360 രൂ​പ
സ്വ​ര്‍​ണ​ക്കയറ്റം പ​വ​ന് 54,360 രൂ​പ
Tuesday, April 16, 2024 11:25 PM IST
കൊ​​​ച്ചി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ യു​​​ദ്ധ​​​ഭീ​​​തി ത​​ത്കാ​​ലം ഒ​​​ഴി​​​ഞ്ഞി​​​ട്ടും സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും സ​​​ര്‍​വ​​​കാ​​​ല റി​​​ക്കാ​​​ര്‍​ഡി​​​ല്‍. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 95രൂ​​​പ​​​യും പ​​​വ​​​ന് 760 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 6,795 രൂ​​​പ​​​യും പ​​​വ​​​ന് 54,360 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ്വ​​​ര്‍​ണ​​​വി​​​ല 2387 ഡോ​​​ള​​​റി​​​ലും രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്ക് 83.53 ലു​​​മാ​​​ണ്. ഏ​​​പ്രി​​​ല്‍ 12 ലെ ​​​റി​​​ക്കാ​​​ര്‍​ഡാ​​​ണ് ഇ​​​ന്ന​​​ലെ ഭേ​​​ദി​​​ച്ച​​​ത്. ഇ​​​റാ​​​ന്‍ - ഇ​​​സ്ര​​​യേ​​​ല്‍ യു​​​ദ്ധ​​​ഭീ​​​തി ത​​​ത്കാ​​​ലം ഒ​​​ഴി​​​ഞ്ഞി​​​ട്ടും സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ കു​​​തി​​​പ്പ് തു​​​ട​​​രു​​​ക​​​യാ​​​ണ്. നി​​​ല​​​വി​​​ല്‍ ഒ​​​രു പ​​​വ​​​ന്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണം വാ​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ പ​​​ണി​​​ക്കൂ​​​ലി​​​യും ജി​​​എ​​​സ്ടി​​​യും അ​​​ട​​​ക്കം 59,000 രൂ​​​പ ന​​​ല്‍​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.