ഇമാക് അവാര്ഡുകള് സമ്മാനിച്ചു
Friday, April 19, 2024 1:11 AM IST
കൊച്ചി: ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് ഓഫ് കേരളയുടെ (ഇമാക്) സൈലന്റ് ഹീറോസ് അവാര്ഡുകൾ സമ്മാനിച്ചു. കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി പ്രിന്റിംഗ് ആന്ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറിനായിരുന്നു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ്. 60 വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകി.