കാനറ റൊബേക്കോ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് അവതരിപ്പിച്ചു
Tuesday, July 16, 2024 11:48 PM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ മ്യൂച്വല്‍ ഫണ്ട് കമ്പനിയായ കാനറ റൊബേക്കോ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് വിപണിയില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
ഇ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് 12 മുതല്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങി. എന്‍എഫ്ഒ ഈമാസം 26ന് അവസാനിക്കും. ഈ പദ്ധതിയിലെ ആകെ ഫണ്ടിന്റെ 65 ശതമാനം ഓഹരികളില്‍ നിക്ഷേപിക്കും. അതു നിക്ഷേപകര്‍ക്ക് ഇക്വിറ്റി ടാക്സേഷന്‍ ഉറപ്പാക്കുന്നു.