ഗോദ്റെജിൽ ഓഫർ
Friday, October 11, 2024 11:15 PM IST
കൊച്ചി: ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ അപ്ലയന്‍സ് വിഭാഗം ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.
സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ക്ക് അധികച്ചെലവില്ലാതെ അഞ്ചു വര്‍ഷത്തെ സമഗ്ര വാറന്റി ലഭിക്കും. ഇതിലൂടെ രജിസ്ട്രേഷനോ മറ്റു ചെലവുകളോ ഫീസുകളോ കൂടാതെ ഗ്യാസ് ചാര്‍ജിംഗ്, ടെക്നീഷന്റെ സേവനം എന്നിവ ലഭ്യമാക്കും.
റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് എക്സ്റ്റെന്‍ഡഡ് വാറന്റികളും ബ്രാന്‍ഡ് പ്രഖ്യാപിച്ചു.12000 രൂപവരെയുള്ള കാഷ്ബാക്ക് സ്കീമുകളും നോ-കോസ്റ്റ് ഇഎംഐകളും സീറോ ഡൗണ്‍ പേയ്മെന്റുകളും ഉള്‍പ്പെടെയുള്ള ഇണങ്ങുന്ന ഫിനാന്‍സിംഗ് ഓപ്ഷനുകളും ലഭിക്കും.