വി ഗാര്‍ഡ് എയര്‍വിസ് സീരീസ്
Wednesday, April 23, 2025 1:00 AM IST
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ് എയര്‍വിസ് സീരീസിന്റെ ഭാഗമായി പുതിയ ബിഎല്‍ഡിസി സീലിംഗ് ഫാനുകള്‍ അവതരിപ്പിച്ചു. എയര്‍വിസ് ലൈറ്റ്, എയര്‍വിസ് പ്രൈം, എയര്‍വിസ് പ്ലസ്, എന്നീ മോഡലുകളാണ് പുതുതായി അവതരിപ്പിച്ചത്.
മികച്ച പ്രവർത്തനക്ഷമതയും ആകര്‍ഷകമായ ഡിസൈനുമാണ് പുതിയ മോഡലുകളുടെ സവിശേഷതയെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എംഡി മിഥുന് ചിറ്റിലപ്പള്ളി പറഞ്ഞു.
കുറഞ്ഞ വൈദ്യുതിയിൽ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഇത്തരം മോഡലുകള്‍ വീടുകളുടെ ഇന്റീരിയറിന് അനുയോജ്യമായ രീതിയിലാണു രൂപകല്പന ചെയ്തിട്ടുള്ളത്.
35 വാട്സില്‍ 370 ആർപിഎം വേഗതയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍വിസ് മോഡലുകള്‍ മറ്റു ഫാനുകളേക്കാള്‍ വൈദ്യുതി ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മോഡലുകൾ 19 നിറങ്ങളിൽ ലഭ്യമാണ്.