പഠാന്റെ മിന്നൽ ക്യാച്ച്!
Saturday, November 9, 2019 11:11 PM IST
വിശാഖപട്ടണം: സയ്യദ് മുഷ്താഖ് അലി ട്വന്റി-20യിൽ ഇന്ത്യൻ മുൻ താരം യൂസഫ് പഠാന്റെ മിന്നൽ ക്യാച്ച് പ്രകടനം തുടർക്കഥയാകുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും യൂസഫിന്റെ അത്യുജ്വല ഡൈവിംഗ് ക്യാച്ച് അനുജനും ഇന്ത്യൻ മുൻ താരവുമായ ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തു. ആദ്യ മത്സരത്തിൽ ഗോവയ്ക്കെതിരേ അവരുടെ ക്യാപ്റ്റൻ ധർശൻ മിസാൽ കവർ ഡ്രൈവിനുശ്രമിച്ച പന്ത് ഒറ്റകൈയാൽ പറന്നു പിടിച്ചായിരുന്നു യൂസഫ് തരംഗമായത്. ഇന്നലെ മത്സരത്തിൽ കർണാടകയുടെ ദേവ്ദത്ത് പടിക്കലിനെ ബൗണ്ടറി ലൈനിനടുത്തുവച്ചായിരുന്നു യൂസഫ് പറന്നു പിടിച്ചത്.