ഒളിന്പിക് ക്ലബ്ബിന് ബിഗ് സല്യൂട്ട്!
Tuesday, November 19, 2019 12:00 AM IST
മാങ്ങാട്ടുപറന്പ് (കണ്ണൂർ): മുൻ ഇന്ത്യൻ താരമായ സി. ഹരിദാസിന്റെ കുട്ടികൾ കണ്ണൂർ സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ തരംഗം സൃഷ്ടിക്കുന്നു. 100, 400, ഹർഡിൽസ്, ലോംഗ്ജംപ് പോരാട്ടങ്ങളിലായി ആറ് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഹരിദാസിന്റെ പാലക്കാട് ഒളിന്പിക് അത്ലറ്റിക് ക്ലബ്ബിന്റെ കുട്ടികൾ സ്വന്തമാക്കി. സീനിയർ ആണ്‍കുട്ടികളിൽ മീറ്റിലെ വേഗമേറിയ താരമായ ആർ.കെ. സൂര്യജിത്തും (110 മീറ്റർ ഹർഡിൽ), എ. രോഹിത്തും ( 400, 400 മീറ്റർ ഹർഡിൽസ്) ഇരട്ട സ്വർണം നേടി.