ഇന്ത്യ എയ്ക്കു ജയം
Friday, January 17, 2020 11:57 PM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് ഇലവണിനെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ എയ്ക്ക് ജയം. 92 റണ്‍സിനാണ് ഇന്ത്യ എ ജയിച്ചത്. സ്കോർ: ഇന്ത്യ എ 50 ഓവറിൽ എട്ടിന് 279. ന്യൂസിലൻഡ് ഇലവണ്‍ 41.1 ഓവറിൽ 187ന് പുറത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്വാദ് (93), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (50), സൂര്യകുമാർ യാദവ് (50) എന്നിവർ അർധസെഞ്ചുറി നേടി. സഞ്ജു വി. സാംസണ് നാല് റണ്‍സിൽ നിൽക്കേ റണ്ണൗട്ടായി. വെടിക്കെട്ട് പ്രകടനം നടത്തിയ കൃണാൽ പാണ്ഡ്യയാണ് (31 പന്തിൽ 41) ഇന്ത്യൻ ടീമിന്റെ സ്കോറുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനായി ഓപ്പണർമാരായ ഭുല (50), ജാക്ക് ബോയൽ (42) എന്നിവർ മാത്രമാണ് തിളങ്ങിയത്. ഇന്ത്യ എയ്ക്കുവേണ്ടി ഖലീൽ അഹമ്മദ് നാല് വിക്കറ്റെടുത്തു.