ചരിത്രം കുറിച്ച് അനഹത്
Sunday, January 26, 2020 12:29 AM IST
ന്യൂഡൽഹി: സ്ക്വാഷിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം അനഹത് സിംഗ്. പെണ്‍കുട്ടികളുടെ അണ്ടർ 13 വിഭാഗത്തിൽ അനഹത് യൂറോപ്പ്, ഏഷ്യ മേഖലകളിൽ ഒന്നാം റാങ്കിൽ എത്തി. ഇന്ത്യയിലെ ഒന്നാം നന്പർ താരമാണ് അനഹത്.
ഇന്ത്യൻ സ്ക്വാഷ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ജൂണിയർ താരം യൂറോപ്പ്, ഏഷ്യ, ഇന്ത്യ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിൽ ഒന്നാം റാങ്കിൽ എത്തുന്നത്. പതിനൊന്നുകാരിയായ ഈ ഡൽഹി താരം ബ്രിട്ടീഷ് ജൂണിയർ ഓപ്പണ്‍ അണ്ടർ 13 വിഭാഗത്തിൽ ഈ മാസത്തിന്റെ തുടക്കത്തിൽ വെള്ളി കരസ്ഥമാക്കിയിരുന്നു.