പരീക്ഷണ കാലം കഴിയും: കോഹ്ലി
Wednesday, March 25, 2020 11:07 PM IST
കൊറോണ വൈറസിന്റെ ഭീഷണിയെത്തുടർന്ന് രാജ്യം ലോക്ക് ഡൗൺ ചെയ്തതോടെ എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കണമെന്ന ആഭ്യർഥനയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും രംഗത്ത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് കോഹ്ലിയും അനുഷ്കയും ജനങ്ങളോട് വീട്ടിലിരിക്കാൻ അഭ്യർഥിച്ചത്. ഈ പരീക്ഷണകാലം കഴിയുമെന്നും നമുക്ക് ഒന്നുചേർന്ന് ഈ മഹാമാരിയെ നേരിടാമെന്നും 51 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലൂടെ ഇരുവരും പറഞ്ഞു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.