‘അണ്ടർടേക്കർ’ വിരമിച്ചു
Tuesday, June 23, 2020 12:08 AM IST
ന്യൂയോർക്ക്: പ്രൊഫഷണൽ റെസ്ലിംഗിന്റെ ചരിത്രത്തിലെ അസാമാന്യ താരങ്ങളിലൊരാളായ മാർക്ക് കാലവെ എന്ന ദി അണ്ടർടേക്കർ വിരമിച്ചു. ആരാധകർ ഡെഡ് മാൻ എന്നു വിളിക്കുന്ന അണ്ടർടേക്കറുടെ റിംഗിലേക്ക് ശവപ്പെട്ടിയിലുള്ള വരവ് പ്രസിദ്ധമായിരുന്നു.
ഡബ്ല്യുഡബ്ല്യുഇ റിംഗിലേക്ക് ഇനിയൊരു മടങ്ങിവരവില്ലെന്ന് അണ്ടർടേക്കർ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള അണ്ടർടേക്കർ: ദ ലാസ്റ്റ് റൈഡ് എന്ന ഡോക്യുമെന്ററിയുടെ അഞ്ചാമത്തെയും അവസാനത്തെയും എപ്പിസോഡിലാണ് കരിയർ അവസാനിപ്പിച്ചതായി അദ്ദേഹം അറിയിച്ചത്. 1990ൽ ആരംഭിച്ച മൂന്നു പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് അന്പത്തഞ്ചുകാരനായ താരം വിരാമമിട്ടത്. ഏഴു തവണ ഡബ്ല്യുഡബ്ല്യുഇ ചാന്പ്യനായി. ആറു തവണ ടാഗ് ടീം കിരീടവും സ്വന്തമാക്കി. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.