അൻവർ അലിക്കു കളിക്കാം
Tuesday, October 20, 2020 11:38 PM IST
മുംബൈ: ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ടീം അംഗമായിരുന്ന അൻവർ അലിക്ക് കളിതുടരാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി. ഹൃദയസംബന്ധമായ രോഗമുള്ള അൻവർ അലിയെ ഫുട്ബോൾ കളത്തിൽനിന്നു മാറ്റിനിർത്തണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) മെഡിക്കൽ കമ്മിറ്റി മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു.
എഐഎഫ്എഫ് അന്തിമനിലപാട് സ്വീകരിക്കുന്നതുവരെ അലിക്ക് മുഹമ്മദൻ സ്പോർട്ടിംഗിനൊപ്പം കളിക്കാമെന്ന് കോടതി ഉത്തരവിട്ടു. ഇരുപതുകാരനായ അൻവർ അലി മിനർവ പഞ്ചാബിലൂടെയാണു ക്ലബ് രംഗത്തെത്തിയത്.