ഇന്ഫെന്റീനോയ്ക്കു കോവിഡ്; മാറഡോണ ഐസൊലേഷനില്‍
Wednesday, October 28, 2020 11:59 PM IST
ലൗസേന്‍/ബുവനോസ് ആരീസ്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫെന്റീനോയ്ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ പത്തുദിവസത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
അടുത്ത ദിവസങ്ങളില്‍ ഫിഫ പ്രസിഡന്റുമായി അടുത്ത് ഇടപഴകിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ഫിഫ അറിയിച്ചു.
ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണ കോവിഡിനെ ഭയന്ന് സ്വയം നിരീക്ഷണത്തില്‍. നാളെ 60 വയസാകുന്ന മുന്‍ അജന്റൈന്‍ താരത്തിന്റെ അംഗരക്ഷകരില്‍ ഒരാള്‍ കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണു താരം സ്വയം നിരീക്ഷണത്തിലേക്കു പോയത്.