റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ പോ​ർ​ച്ചു​ഗ​ലി​ന് ജ​യം
റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ  പോ​ർ​ച്ചു​ഗ​ലി​ന് ജ​യം
Wednesday, June 16, 2021 12:50 AM IST
ബു​ഡാ​പെ​സ്റ്റ്: യൂ​റോ ക​പ്പി​ൽ ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹം​ഗ​റി​യെ ത​ക​ർ​ത്ത് പോ​ർ​ച്ചു​ഗ​ൽ. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് പോ​ർ​ച്ചു​ഗ​ൽ ഹം​ഗ​റി​യെ ത​ക​ർ​ത്ത​ത്. റാഫേൽ ഗ്വരേരോ(84) ക്രി​സ്റ്റ്യാ​നോ റൊണാൾഡോ (87,90) എന്നിവരാണ് ഗോളുകൾ നേടിയത്. 84 മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും.

83 മി​നി​റ്റോ​ളം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യേ​യും പോ​ർ​ച്ചു​ഗ​ലി​നെ​യും പൂ​ട്ടി​യ ഹം​ഗ​റി ശേ​ഷി​ച്ച സ​മ​യ​ത്ത് മ​ത്സ​രം കൈ​വി​ടു​ക​യാ​യി​രു​ന്നു.84ാം മി​നി​റ്റി​ൽ റാ​ഫേ​ൽ ഗു​റെ​യ്റോ​യി​ലൂ​ടെ​യാ​ണ് പോ​ർ​ച്ചു​ഗ​ൽ മു​ന്നി​ലെ​ത്തി​യ​ത്. ഗോ​ൾ വീ​ണ​തോ​ടെ ഹം​ഗ​റി​യു​ടെ മ​നോ​വീ​ര്യം കു​റ​ഞ്ഞു. മ​ര​ണ ഗ്രൂ​പ്പാ​യ എ​ഫി​ൽ ഹം​ഗ​റി​ക്കെ​തി​രേ നേ​ടി​യ വി​ജ​യം പോ​ർ​ച്ചു​ഗ​ലി​ന് മു​ൻ​തൂ​ക്കം ന​ൽ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.