സമ്മിശ്രം
Tuesday, September 26, 2023 3:04 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് 3x3 പുരുഷ ബാസ്കറ്റ് ബോളിൽ ഇന്ത്യ മുന്നോട്ട്. ഇന്നലെ നടന്ന പുരുഷവിഭാഗം മത്സരത്തിൽ മലേഷ്യയെ 20-16 എന്ന സ്കോറിനു പരാജയപ്പെടുത്തി. അതേസമയം, 3x3 ബാസ്കറ്റ് ബോൾ വനിതാ വിഭാഗത്തിൽ ഇന്ത്യൻ ടീം തോറ്റു പുറത്തായി. ഉസ്ബക്കിസ്ഥാനോട് 14-19 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.