ബാഡ്മിന്റണിൽ വെള്ളി
Monday, October 2, 2023 1:18 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി. മലയാളി സൂപ്പർ താരം എച്ച്.എസ്. പ്രണോയ് ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ഫൈനലിൽ ചൈനയോട് 3-2നു പരാജയപ്പെട്ടു. പരിക്കിനെ തുടർന്നാണ് പ്രണോയ് കളത്തിൽ എത്താതിരുന്നത്.