ഇന്ത്യ x ബംഗ്ലാദേശ് ട്വന്റി-20
Friday, October 11, 2024 11:49 PM IST
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടത്തിനായി ഇന്ത്യൻ പുരുഷന്മാർ ഇന്നിറങ്ങും.
രാത്രി ഏഴിനാണ് മത്സരം. ആദ്യ രണ്ടു മത്സരങ്ങളിലും ജയം നേടിയ ഇന്ത്യ പരന്പര ഇതിനോടകം ഉറപ്പാക്കിയതാണ്.
പരന്പര നേടിയ പശ്ചാത്തലത്തിൽ പ്ലേയിംഗ് ഇലവനിൽ ഇന്ത്യ ചിലപ്പോൾ മാറ്റംവരുത്തിയേക്കും. പേസർ ഹർഷിത് റാണ, വെടിക്കെട്ട് ബാറ്റർ തിലക് വർമ എന്നിവർക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. അതുപോലെ സഞ്ജു സാംസൺ ഇന്നും ഓപ്പണറായേക്കും.