നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
1224319
Saturday, September 24, 2022 11:43 PM IST
തിരുവനന്തപുരം : നവരാത്രി വിഗ്രഹ ഘോഷയാത്ര യുമായി ബന്ധപ്പെട്ട് ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു. നവരാത്രി വിഗ്രഹങ്ങള്‍ ഘോഷയാത്രയായി തിരുവനന്തപുരം നഗരാതിര്‍ത്തിയായ പള്ളിച്ചലിൽ രാവിലെ പത്തിന് എത്തിചേരും. തുടര്‍ന്ന് നേമത്ത് ഉച്ച ഭക്ഷണം കഴിഞ്ഞ് രണ്ടിന് കരമനയിലും, വൈകുന്നേരം 6.30 ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തും.
ഘോഷയാത്ര കടന്നു പോകുന്ന സമയങ്ങളില്‍ തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലെ പള്ളിച്ചല്‍ മുതല്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ നടത്തുന്നതും യാതൊരു കാരണവശാലും ഹെവി വാഹനങ്ങള്‍, തടി ലോറികള്‍, കണ്ടെയ്നര്‍ ലോറികള്‍, ചരക്കുവണ്ടികള്‍, നാല് ചക്ര, ഇരു ചക്ര വാഹനങ്ങള്‍, മറ്റു വാഹനങ്ങള്‍ മുതലായവ ഘോഷയാത്ര കടന്നു പോകുന്ന നിരത്തുകളിലും സമീപത്തും, വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും പാര്‍ക്കു ചെയ്യാന്‍ അനുവദിക്കുന്നതല്ല.തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗതക്രമീകരണങ്ങളോട് എല്ലാപേരും സഹകരിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്നും, ട്രാഫിക് സംബന്ധമായ പരാതികളും നിർദ്ദേശങ്ങളും 9497987002, 9497987001 എന്നീ ഫോൺ നമ്പരുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണെന്നും ഡപ്യൂട്ടി പോലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു.