അതിരൂപതാ മതാധ്യാപക നേതൃസംഗമം ഇന്ന്
1262244
Wednesday, January 25, 2023 11:35 PM IST
ചങ്ങനാശേരി: അതിരൂപതാ വിശ്വാസപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മതാധ്യാപക നേതൃസംഗമം ഇന്ന് രാവിലെ 9.30ന് അതിരൂപതാ കേന്ദ്രത്തിലെ മാര്‍ ജയിംസ് കാളാശേരി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വിശ്വാസപരിശീലനത്തില്‍ 50, 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ അധ്യാപകരെയും സീറോമലബാര്‍ സഭയുടെ സഭാപ്രതിഭാ ശില്പശാലയില് പങ്കെടുത്ത കുട്ടികളെയും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അവാര്‍ഡ് നല്കി ആദരിക്കും.അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡയറക്ടര്‍ റവ. ഡോ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ അധ്യക്ഷത വഹിക്കും. ഡോ. അലക്സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ഫൊറോന സെക്രട്ടറിമാര്‍, എസിസി, സിആര്‍ടി അംഗങ്ങള്‍, എല്ലാ സണ്ഡേസ്കൂളിലെയും ഹെഡ്മാസ്റ്റര്മാര് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഫാ. ജോസഫ് പുളിക്കപ്പറമ്പില്‍, ഫാ. ജോസഫ് ഈറ്റോലില്‍, ബിനു തോമസ്, ബെര്‍ണി ജോണ്‍, ബിന്ദു തട്ടാരടിയില്‍, സിസ്റ്റര്‍ ഗൊരേത്തി എസ്എബിഎസ് എന്നിവര്‍ പ്രസംഗിക്കും.