ഭ​ർ​ത്താ​വ് മ​രി​ച്ച് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഭാ​ര്യ​യും മ​രി​ച്ചു
Sunday, February 5, 2023 11:22 PM IST
ക​ഴ​ക്കൂ​ട്ടം: ഭ​ർ​ത്താ​വ് മ​രി​ച്ച് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഭാ​ര്യ​യും മ​രി​ച്ചു. പെ​രു​മാ​തു​റ വെ​ളി​വി​ളാ​കം വീ​ട്ടി​ൽ അ​ബ്ദു​ൽ ക​രീം (70), ഭാ​ര്യ ന​സീ​മ (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ബ്ദു​ൽ ക​രീം ശ​നി​യാ​ഴ്ച രാ​ത്രി 6.30 ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. പെ​രു​മാ​തു​റ വ​ലി​യ പ​ള്ളി​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ബ​റ​ട​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു ന​ട​ത്തു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ 5.30 ഭാ​ര്യ ന​സീ​മ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​വി​ലെ 10 ന് ​ഇ​രു​വ​രെ​യും പെ​രു​മാ​തു​റ വ​ലി​യ​പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: ന​ബീ​ൽ, നാ​ജി​ദ. മ​രു​മ​ക്ക​ൾ: ന​ദ അ​മീ​ൻ, ഫി​റോ​സ് ഖാ​ൻ.