വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
1278812
Sunday, March 19, 2023 12:12 AM IST
പേരൂർക്കട: പെൺകുട്ടി യെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഒരു പവൻ സ്വർണമാല കവരുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവിനെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കണ്ണൂർ ന്യൂ മാഹി സ്വദേശി പി.കെ. ജിഷ്ണു (20) ആണ് പിടിയിലായത്.
വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സോഷ്യൽ മീഡിയ വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്.
പെൺകുട്ടിയെ കാണുന്നതിനുവേണ്ടി ഇയാൾ നിരന്തരം തിരുവനന്തപുരത്ത് എത്തിയിരുന്നു. വട്ടിയൂർക്കാവ് എസ്ഐ ബൈ ജു, സിപിഒമാരായ ഷാജി, രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘം ന്യൂ മാഹിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.