ജില്ലാ ആസൂത്രണ സമിതികൾ ഒരുകുടക്കീഴിലേക്ക്
1278817
Sunday, March 19, 2023 12:15 AM IST
തിരുവനന്തപുരം: ജില്ലയിലെ വിവിധ ആസൂത്രണ സമിതികളെ സാങ്കേതികമായി ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയേറ്റ് മന്ദിരം നിർമിക്കുന്നു. സെക്രട്ടേറിയേറ്റ് മന്ദിര നിർമാണത്തിന്റെ പ്രവർത്തനോദ്ഘാടനം കുടപ്പനക്കുന്ന് സിവിൽസ്റ്റേഷൻ അങ്കണത്തിൽ നാളെ രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ നിർവഹിക്കും. ജില്ലാ കളക്ടറും ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയുമായ ജെറോമിക് ജോർജ് മുഖ്യാതിഥി ആയിരിക്കും. ജില്ലാ ആസൂത്രണസമിതി അംഗം ആർ.സുഭാഷാണ് അധ്യക്ഷൻ.