ലോക വദനാരോഗ്യ ദിനം: ക്വിസ് മത്സരം സംഘടിപ്പിച്ചു
1279467
Monday, March 20, 2023 11:31 PM IST
പേരൂർക്കട: ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ദന്തശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ദന്ത കിരൺ എന്ന പേരിൽ നടത്തിയ ക്വിസ് മത്സരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് അരങ്ങേറിയത്. താലൂക്ക് ആശുപത്രിയിലെ ദന്തവിഭാഗം ഡോക്ടർമാർ, സീനിയർ ഹൗസ് സർജന്മാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
സമര പ്രഖ്യാപന ജാഥ പര്യടനം നടത്തി
തിരുവനന്തപുരം: ലോട്ടറിയുടെ സമ്മാനങ്ങൾ വർധിപ്പിക്കുക, നറുക്കടുപ്പ് പഴയ രീതിലാക്കുക, ഞായറാഴ്ച്ച അവധി നൽകുക. 50 രൂപ ടിക്കറ്റ് നിർത്തുക. 2021 ലെയും, 2022 ലെയും ഓണം ആനുകൂല്യം 6000 രൂപ പൂർണമായും നൽകി തീർക്കുക, ക്ഷേമനിധി ബോർഡിലെ ട്രേഡ് യൂണിയനുകളുടെ അവകാശങ്ങൾ പുനസ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമര പ്രഖ്യാപന ജാഥ പര്യടനം നടത്തി. കാസർഗോഡുനിന്നും തിരുവനന്തപുരത്തേക്ക് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐഎൻടി യു സിയുടെ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ നയിക്കുന്ന ഭാഗ്യം വിൽക്കുന്ന ദൗർഭാഗ്യർ എന്ന സമര പ്രഖ്യാപന ജാഥയുടെ തിരുവനന്തപുരത്തെ പര്യടനം ആറ്റിങ്ങലിൽ മുൻ എംഎൽഎവർക്കല കഹാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് അഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അംബി രാജ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ലജീവ് വിജയൻ, സംസ്ഥാന സെക്രട്ടറി സക്കീർ ചങ്ങമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.