ക്രിമിനൽ കേസ് പ്രതി ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ
1282250
Wednesday, March 29, 2023 11:33 PM IST
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആളെ ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. പുത്തൻപാലം വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയായ, കണ്ണമ്മൂല വാർഡിൽ വയൽ നികത്തിയ വീട്ടിൽ അരുണ്‍ (37) ആ ണ് പേട്ട പോലീസിന്റെ അറസ്റ്റിലായത്. നാലാം തവണയാണ് ഗുണ്ടാ നിയമപ്രകാരം അരുൺ അറസ്റ്റിലാകുന്നത്. ഇയാൾക്കെതിരെ പേട്ട, മെഡിക്കൽ കോളജ്, വഞ്ചിയൂർ, ചടയമംഗലം സ്റ്റേഷനുകളിലായി കൊലപാതകം, ഗുണ്ടാ ആക്രമണം, കൊലപാതകശ്രമം, ആയുധ നിയമലംഘനം, സ്ഫോടകവസ് തു നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ട്. സിറ്റി പോലീസ് നൽകിയ ശുപാർശപ്രകാരം ജില്ലാ കലക്ടർ ഇയാളെ വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവിടുകയായിരുന്നു.