മഹിളാ കോണ്ഗ്രസ് രാജ്ഭവൻ മാർച്ച് നടത്തി
1282258
Wednesday, March 29, 2023 11:36 PM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലും ഡൽഹിയിൽ മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി അടക്കമുള്ള എംപിമാർക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും മഹിളാ കോണ്ഗ്രസ് രാജ്ഭവനു മുന്നിലേക്കു മാർച്ച് നടത്തി.
മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെ മോദിസർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധഫാസിസ്റ്റ് നടപടികൾക്കെതിരെ ദേശീയ വ്യാപകമായി കോണ്ഗ്രസും പോഷകസംഘടനകളും നിരന്തരം പോരാട്ടം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മഹിളാകോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്മിയുടെ നേതൃത്വത്തിൽ മ്യൂസിയം പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് രാജ്ഭവനു സമീപത്ത് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. സംസ്ഥാന ഭാരവാഹികളായ ആരിഫ, അനിത, ബിന്ദു ചന്ദ്രൻ, സുനിത വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.