വേ​ങ്ക​വി​ള, രാ​മ​പു​രം റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഉദ്ഘാടനം
Sunday, June 4, 2023 6:57 AM IST
നെ​ടു​മ​ങ്ങാ​ട്:​ വേ​ങ്ക​വി​ള, രാ​മ​പു​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ നിർവഹിച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി.​സു​രേ​ഷ് കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ​സെ​ക്ര​ട്ട​റി എൽ.പി. ഡൈ​സ്നോ​ൺ, ആ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ല്ല​ങ്കാ​വ് ജി.​അ​നി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വേ​ങ്ക​വി​ള സ​ജി, ആ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​സ്.​ ഷീ​ജ, കെ.​ ശേ​ഖ​ര​ൻ, കെ.​ സു​കു​മാ​ര​ൻ ആ​ശാ​രി, അ​നി​ൽ​കു​മാ​ർ, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡന്‍റ് കെ.​ ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എ​സ്എ​സ്എ​ൽ​സി, പ്ള​സ് ടു ​വി​ജ​യി​ക​ളെ​യും മ​റ്റ് മേ​ഖ​ല​ക​ളി​ൽ വി​ജ​യം നേ​ടി​യ​വ​രേ​യും ചടങ്ങിൽ അ​നു​മോ​ദി​ച്ചു.