ഓ​ൺ​ലൈൻ ത​ട്ടി​പ്പു​കാ​രു​ടെ ഭീ​ഷ​ണി; പരാതിയുമായി യു​വ​തി
Saturday, September 23, 2023 12:02 AM IST
വി​ഴി​ഞ്ഞം: ആ​വ​ശ്യ​പ്പെ​ടാ​ത്ത പ​ണം ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ അ​യ​ച്ച ശേ​ഷം ക​ഴു​ത്ത​റു​പ്പ​ൻ പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​ക്കെ​തി​രെ നി​ര​ന്ത​രം ഓ​ൺ​ലൈൻ ത​ട്ടി​പ്പു​കാ​രു​ടെ ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 31 ന് ​ഹീ​റോ റു​പ്പി എ​ന്ന ഓ​ൺ​ലൈ​ൻ ആ​പ്പ് മു​ഖ​ാന്തി​രം യു​വ​തി 2500 രൂ​പ ലോ​ണാ​യി എ​ടു​ത്തി​രു​ന്നു. പ​ണ​മ​യ​ച്ച ശേ​ഷം അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ലി​ശ ഉ​ൾ​പ്പെ​ടെ 3900 രൂ​പ തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന് സം​ഘ​ത്തിന്‍റെ നി​ർ​ദ്ദേ​ശ​വു​മു​ണ്ടാ​യി. ഇ​തോ​ടെ ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി​യ വീ​ട്ട​മ്മ​മേ​ലി​ൽ ലോ​ൺ വേ​ണ്ടെ​ന്നും അ​റി​യി​ച്ചു.

ഇ​തു ക​ണ​ക്കി​ലെ​ടു​ക്കാ​ത്ത ത​ട്ടി​പ്പു​കാ​ർ നാ​ലാ​യി​ര​ത്തോ​ളം രൂ​പ വീ​ണ്ടും അ​ക്കൗ​ണ്ടി​ലി​ട്ട ശേ​ഷം കൊ​ള്ള​പ്പ​ലി​ശ സ​ഹി​തം ഈ​ടാ​ക്കി. തു​ട​ർ​ന്ന് ത​ട്ടി​പ്പി​ന്‍റെ ആ​ഴം മ​ന​സി​ലാ​ക്കി​യ യു​വ​തി ഇ​നി പ​ണം വേ​ണ്ടെ​ന്ന​റി​യി​ച്ച ശേ​ഷം മൊ​ബൈ​ലി​ൽ നി​ന്നും ആ​പ്ലി​ക്കേ​ഷ​ൻ ഡി​ലീ​റ്റ് ചെ​യ്തു.

എ​ന്നാ​ൽ തു​ട​ർ​ന്നും പ​ണ​മ​യ​ച്ച ത​ട്ടി​പ്പു​കാ​ർ പ​ലി​ശ വേ​ണ​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി. ഇം​ഗ്ലീ​ഷി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച ശേ​ഷം മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ സ​ഹി​തം ബ​ണ്ഡു​ക്ക​ൾക്കു അ​യ​ച്ച് ന​ൽ​കു​മെ​ന്ന​തു​ൾ​പ്പെ​ടെ ഭീ​ഷ​ണി​യെ​ത്തി. പ്ര​ശ്നം രൂ​ക്ഷ​മാ​യ​പ്പോ​ൾ ഇ​ന്ന​ലെ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സ​ന്ദേ​ശ​മ​യ​ച്ച​ഫോ​ൺ ന​മ്പ​ർ മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.