ഇടവക തിരുനാൾ ഇന്ന് സമാപിക്കും
1339589
Sunday, October 1, 2023 4:46 AM IST
ചേരപ്പള്ളി: വിശുദ്ധ മിഖായേൽ ദേവാലയത്തിലെ ഇടവക തിരുനാളും കുടുംബ നവീകരണ ധ്യാനവും ഇന്നു സമാപിക്കും. ഇതിന്റെ ഭാഗമായി സമൂഹദിവ്യബലിയും ദിവ്യകാരുണ്യ സ്വീകരണവും നടക്കും. വൈകുന്നേരം നാലിന് ജപമാല, ലിറ്റിനി, നൊവേന എന്നിവയുണ്ടാകും.
ആര്യനാട് ഫൊറോന വികാരി ഫാ. ജോസഫ് സമൂഹദിവ്യബലിക്ക് മുഖ്യകാർമികനാകും. കാട്ടാക്കട ഇടവക വികാരി ഫാ. ബെലവേന്ദ്രൻ വചനസന്ദേശം നൽകും. തുടർന്ന് ദിവ്യകാരുണ്യ സ്വീകരണം, സ്നേഹവിരുന്ന്. മതബോധനം, കെസിവൈഎം, ഇടവക എന്നിവയുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യയുണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. റോഷിൻ മൈക്കിൾ അറിയിച്ചു.