നെ​ല്ലി​ക്കു​ഴി പാ​ലം​നി​ർ​മാ​ണം: എ​ല്ലാ ആ​ഴ്ച​യും പ​രി​ശോ​ധ​ിക്കും
Wednesday, November 29, 2023 6:07 AM IST
തി​രു​വ​ന​ന്ത​പു​രം: നെ​ല്ലി​ക്കു​ഴി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രുമാ​ന​മെ​ടു​ത്തു. എ​ല്ലാ ആ​ഴ്ച​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 30 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ട​ള്ള​ത്.

പ്ര​തി​കൂ​ല കാ​ല​വ​സ്ഥ​യാ​ണ് പാ​ലം പ​ണി​ക്കു ത​ട​സ​മാ​യ​ത്. നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്ക​ൻ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. പാ​ല​ത്തി​ന​ടി​യി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മാ​ലി​ന്യം ഉ​ട​ൻ നീ​ക്കും. യോ​ഗ​ത്തി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.