ചെ​റു​മ​ക​ളെ പീ​ഡി​പ്പി​ച്ച വയോ​ധി​ക​ന് 96 വ​ര്‍​ഷം ശി​ക്ഷ
Wednesday, June 12, 2024 5:43 AM IST
വെ​ള്ള​റ​ട: ചെ​റു​മ​ക​ളെ പീ​ഡി​പ്പി​ച്ച വാ​യോ​ധി​ക​ന് 96 വ​ര്‍​ഷം ശി​ക്ഷ യും ​ഒ​രു ല​ക്ഷ​ത്തി അ​ന്പ​ത്തി​നാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ചു.

നെ​യ്യാ​റ്റി​ന്‍​ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് (പോ​ക്‌​സോ )കെ. ​വി​ദ്യാ​ധ​ര​ന്‍ ശി​ക്ഷി​ച്ച​ത്. തി​രു​വ​ല്ലം​വി​ല്ലേ​ജി​ലു​ള്ള ഉ​ള്ള 75 വ​യ​സു​ള്ള പ്ര​തി​യെ​യാ​ണ് ശി​ക്ഷി​ച്ച​ത്. കേ​സി​ന​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് 2022 ലാ​ണ്.

ചെ​റു​മ​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട പ്ര​തി ചെ​യ്ത പ്ര​വ​ര്‍​ത്തി വ​ള​രെ ക്രൂ​ര​വും നി​ന്ദ്യ​വു​മാ​ണെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

ഇ​ന്ത്യ​ന്‍ ശി​ക്ഷ നി ​യ​മ​ത്തി​ലേ​യും പോ​ക്‌​സോ യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പ്രോ​സീ​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു നി​ന്നും 23 സാ​ക്ഷി​ക​ളെ​യും 26 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.