മ​രം വീ​ണ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു
Thursday, June 13, 2024 6:32 AM IST
വെ​ഞ്ഞാ​റ​മൂ​ട് : മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. മി​തൃ​മ്മ​ല പ്ലാ​ക്കോ​ട് -ക​ടു​വാ​ക്കു​ഴി​ക്ക​ര​യി​ൽ- പ്ലാ​ക്കോ​ട് നി​റു​മ​ൺ ക​ട​വ് റോ​ഡി​ലാ​ണ് സ​മീ​പ​ത്ത് നി​ന്ന കൂ​റ്റ​ൻ അ​ക്ക്വേ​ഷ്യ മ​രം വൈ​ദ്യു​തി ലൈ​നി​ലും റോ​ഡി​നു കു​റു​കെ​യു​മാ​യി വീ​ണ​ത്.

ഇ​തോ​ടെ ക​മ്പി​ക​ൾ പൊ​ട്ടി വൈ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റേ​ളം സ​മ​യം ഇ​ത് ര​ണ്ടും ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന​യെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​ത​വും വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ ക​മ്പി​ക​ൾ മാ​റ്റി വൈ​ദ്യു​തി വി​ത​ര​ണ​വും പു​ന​സ്ഥാ​പി​ച്ചു.