ലോ​ക മാ​സ്‌​റ്റേ​ഴ്‌​സ് മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കാൻ ആ​ര്‍.എം. ​ര​ജി​ത സ്വീ​ഡ​നി​ലേ​യ്ക്ക്
Saturday, August 10, 2024 6:34 AM IST
വെ​ള്ള​റ​ട:​ ലോ​ക മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തിനാ​യി കാ​യി​ക​താ​രം ആ​ര്‍.എം. ര​ജി​ത​ സു​നി​ല്‍ (42) സ്വീ​ഡ​നി​ലേ​യ്ക്ക്. വെ​ള്ള​റ​ട അ​ഞ്ചു​മ​ര​ങ്കാ​ല വ​ട്ട​വി​ള വീ​ട്ടി​ല്‍ താ​മ​സ​ക്കാ​രി​യും മു​ള്ള​ലി​വി​ള ഫ​യ​ര്‍ വി​ങ്‌​സ് ഫി​സി​ക്ക​ല്‍ ട്രെ​യി​നി​ംഗ് സെ​ന്‍റ​റി​ലെ ട്രെ​യി​ന​റു​മാ​ണ് ര​ജി​ത. ഈ ​മാ​സം 13 മു​ത​ല്‍ 25 വ​രെ ഗേ​ഡ​ന്‍ ബ​ര്‍​ഗി​ലാ ണ് മ​ത്സ​രം.

ഭാ​ര​ത​ത്തെ​പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​റ​ങ്ങു​ന്ന ര​ജി​ത​യു​ടെ മ​ത്സ​ര​യി​ന​ങ്ങ​ള്‍ 400, 800 മീ​റ്റ​ര്‍ ഓ​ട്ട​മാ​ണ്. 2018 ക​ര്‍​ണാ​ട​ക​യി​ല്‍ ന​ട​ന്ന​ മാ​സ്റ്റേഴ്സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ സ്‌​പോ​ര്‍​ട്‌​സ് ഷൂ ​ഇ​ല്ലാ​തെ ഓ​ടി​യാ​ണു ര​ജി​ത സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ​ത്. ട്രി​പ്പി​ള്‍ ജം​പി​ലും സ്വ​ര്‍​ണം കൈ​വി​ട്ടി​ല്ല. ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് മെ​ഡ​ല്‍വേ​ട്ട ന​ട​ത്തി​യി​ട്ടു​ണ്ട്.


2019-ല്‍ ​നാ​സി​ക്കി​ല്‍ ന​ട​ന്ന മാ​ഴ്‌​സ് മീ​റ്റ്, സി​ങ്ക​പ്പൂ​രി​ല്‍ ന​ട​ന്ന ഇ​ന്‍റര്‍​നാ​ഷ​ന​ല്‍ മ​ത്സ​രം, 2020 ല്‍ ​ഹ​രി​യാ ന​യി​ല്‍​ന​ട​ന്ന മാ​സ്റ്റേഴ്‌​സ് മ​ത്സ​രം, ബ്രൂ​ണോ​യി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ മീ​റ്റ്, കൊ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന നാ​ഷ​ണ​ല്‍ മാ​ഴ്‌​സ് മീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ങ്ക ടു​ത്ത് സ്വ​ര്‍​ണം ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ മെ​ഡ​ലു​ക​ള്‍ നേ​ടി.

2024-ല്‍ ​പു​ണെ​യി​ല്‍ ന​ട​ന്ന മാ​സ്‌​റ്റേ​ഴ്‌​സ് നാ​ഷ​ണ​ല്‍ മീ​റ്റി​ല്‍ രണ്ടു വെള്ളി മെ​ഡലുകളും ​ക​ര​സ്ഥ​മാ​ക്കി. അ​ന​ന്ത​പു​രി​ സോ​ള്‍​ജി​യേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹാ​യ​ത്തി​ല്‍ ര​ജി​ത സ്വീ​ഡ​നി​ലേ​ക്ക് 11 നു യാ​ത്ര തി​രി​ക്കും.