സ്വ​കാ​ര്യ ബാ​ങ്കി​ല്‍ തീ​പി​ടിത്തം
Thursday, September 12, 2024 6:34 AM IST
പാ​റശാ​ല: സ്വ​കാ​ര്യ ബാ​ങ്കി​ലെ റെ​സ്റ്റിം​ഗ് റൂ​മി​ല്‍ തീ ​പ​ട​ര്‍​ന്ന​ത് ആ​ശ​ങ്കയ്ക്ക് ഇ​ട​യാ​ക്കി. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര പൊ​ഴി​യൂ​ര്‍ റോ​ഡി​ല്‍ പ്രി​സം ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ആ​ദം ഫി​നാ​ന്‍​സിന്‍റെ ര​ണ്ടാം നി​ല​യി​ലു​ള്ള ഈ ​ബാ​ങ്കി​ന്‍റെ ത​ന്നെ റെ​സ്റ്റ് റൂ​മി​ല്‍ തീ​പ​ട​രു​ക​യാ​യി​രു​ന്നു. വെ​ള്ളം ചൂ​ടാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രി​ക് കെ​റ്റി​ല്‍ ഷോ​ട്ട് ആ​യ​തി​നെ തു​ട​ര്‍​ന്ന് മു​റി​യി​ല്‍ തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡി​ല്‍നി​ന്നും വൈ​ദ്യു​തി ലൈ​ന്‍ ക​ട്ട് ചെ​യ്ത​തുകാ​ര​ണം വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.​പാ​റ​ശാ​ല, നെ​യ്യാ​റ്റി​ന്‍​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നും ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് കെ​ട്ടി​ട​ത്തി​ല്‍ പ​ട​ര്‍​ന്ന തീ ​അ​ണ​ച്ച​ത്. മൂ​ന്നോ​ളം പ്ലാ​സ്റ്റി​ക് ക​സേ​ര ഒ​രു മേ​ശ തു​ട​ങ്ങി​യ​വ​യാ​ണ് ക​ത്തി ന​ശി​ച്ച​ത്.


ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലായിരുന്നു സം​ഭ​വം. ഈ ​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ആ​ള്‍​താ​മ​സം ഉ​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​ളി​ച്ച് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ താ​ഴേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.