ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു
1593143
Saturday, September 20, 2025 5:18 AM IST
നിലന്പൂർ: എടവണ്ണ പത്തപിരിയത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. 2017 മോഡൽ ജീപ്പ് കോംപസ് ഡീസൽ കാറാണ് കത്തിയത്. എടവണ്ണ പത്തപ്പിരിയം സ്വദേശി ജിർഷാദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. മസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്പോൾ കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുകയായിരുന്നു.
ഇതോടെ ഡ്രൈവർ പുറത്തിറങ്ങി. വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് തിരുവാലി ഫയർഫോഴ്സും സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.